എന്റെ ലക്‌ഷ്യം
ദൈവമേ തെറ്റുകൾ തോന്നാതിരിപ്പാനായ്
ഞാൻ എന്നെ നിന്നിലർപ്പിക്കുന്നു
ഉണർന്നാലുടൻ എനിക്കോർമകൾ കിട്ടണം
നിൻ വചനങ്ങൾ പിന്തുടരാൻ
എന്നുടെ പാതകൾ തെറ്റെന്നു തോന്നുമ്പോൾ
ഉടനടി എന്നെ ഉണർത്തിടേണം
ഒരിക്കലും നിലക്കാത്ത ചിന്തയുമായി ഞാൻ
ഉറക്കാത്ത കാല്പാദം വെച്ചിടുമ്പോൾ
നന്മ തൻ പാതകൾ പിന്തുടർന്നെത്തുവാൻ ലക്ഷ്യത്തിലേക്കിനി ദൂരമെത്ര
Not connected : |