അഞ്ജലി - മലയാളകവിതകള്‍

അഞ്ജലി 

അക്ഷരപൂജയിതനവരതം
ദ്രുതതാളലയങ്ങളിലാത്മഗതം
ആദിയുമന്തവുമില്ലാതൊരു മഹ-
ദാത്മ നഭസ്സിൻ പ്രതിഫലനം

വിണ്ണതിലേറ്റം സുന്ദരമായ്‌ വിട-
രുന്നൊരു പൗർണ്ണമി തൻ കുളിരായ്
അർക്കനൊരായിരമായി വരും ഉദ-
യത്തിലതിൻപോൽ ദ്യുതജ്വലനം

കളകളമൊരുരവമതിലൊരു മൃദു
സ്വനമതുപോൽ കാട്ടിലെ അരുവി തരും
നറുമലർ വിടരുമൊരനിതര സുഭഗമ-
തുണർത്തും മതിമയഹരതരുണം

പുലരിച്ചെങ്കതിരേറ്റു ലസിക്കും
പൂമൊട്ടിൻ സുസ്മേരവദനം
വിണ്ണും മണ്ണും കൺനിറയ്ക്കും
മണിമഞ്ജുളസുന്ദരമണിനൂപുരം

ആ സുഭഗത്തിന്നൊരാരതിയായ് കൈ
കൂപ്പിയൊരഞ്ജലിയായ് വിടരും
അക്ഷരപൂജയിതതിമധുരം  മണി-
നൂപുരമണിയും നിൻ പദകമലം


up
0
dowm

രചിച്ചത്:രാധിക ലക്ഷ്മി ആർ നായർ
തീയതി:28-12-2016 10:22:05 AM
Added by :radhika lekshmi r nair
വീക്ഷണം:71
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me