ആ ദിനം - തത്ത്വചിന്തകവിതകള്‍

ആ ദിനം 

ആ ദിനമെന്നുമെൻ മനതാരിൽ
ഒട്ടുമേ മങ്ങാതെ നിന്നിടുന്നു
എൻ 'അമ്മ തൻ കൈവിരൽ തുമ്പിൽ
പിടിച്ചു ഞാൻ പോയൊരു നാൾ
എൻ കളിക്കൂട്ടരും ഒത്തുള്ളൊരാ
അറിവിൻറെ ആലയ മുറ്റത്തേക്കുള്ളൊരു
ആദ്യത്തെ കാൽവെയ്പ്പിൻ നല്ലൊരുനാൾ
'അമ്മ തൻ ചേലയിൽ ചുറ്റിത്തിരിഞ്ഞു
ഞാൻ എൻ ആദ്യ ഗുരുവിനെ കണ്ടനേരം
വാത്സല്യത്തോടെന്നെ ചേർത്ത് പിടിച്ചു
അറിവിൻറെ ആദ്യാക്ഷരങ്ങൾ കുറുപ്പിച്ചോരാ
ഗുരുവിനെ ഇന്നും ഞാൻ ഓർത്തിടുന്നു
വിദ്യ തൻ അലയ മുറ്റത്തിരുത്തി എൻ 'അമ്മ
മറഞ്ഞ നേരം നീർമണിമുത്തുകൾ എൻ
നേത്രത്തിൽ നിന്നുതിർന്നു ഞാനറിയാതെ
ഇന്നും ഞാൻ ഇന്നലെ എന്നത് പോലെ
ഓർത്തീടുന്നു എൻ വിദ്യാലയത്തിലെ ആദ്യ ദിനം


up
0
dowm

രചിച്ചത്:ലേഖ ലീഡർ
തീയതി:28-12-2016 12:26:26 PM
Added by :LEKHA
വീക്ഷണം:88
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :