| 
    
         
      
      ഇന്നത്തെ കുഞ്ഞുങ്ങൾ  നാളത്തെ പൗരന്മാർ        ഒരമ്മ  തൻ  ഹൃത്തടം  അറിയുന്നു  പൈതൽ 
മനസ്സേ ചിന്തിക്കൂ  നല്ലതു മാത്രം
 മനസ്സിൽ തിങ്ങി വിങ്ങുന്ന പ്രശ്നങ്ങൾ  കുഞ്ഞുങ്ങൾക്ക്  വേദനായകരുതേ
 ഒരു കുഞ്ഞു  മനസ്സിൽ മുള  പൊട്ടീടുന്ന
 വലിയൊരു സംശയം  ഉല്പത്തി  തന്നെ
 അത് ചോദിയ്ക്കാൻ  പലവുരു  വന്നുപോം
 ഉത്കൃഷ്ട  മാതാവിന്നരികിൽ  തന്നെ
 കുഞ്ഞിന് സംശയം  തീര്ത്തുകൊടുക്കെണം
 ഭംഗിയായി  മിതമായി  വാക്കുകളാലെ
 ആ കുഞ്ഞു വളരും  നന്നായി തന്നെ
 അച്ഛനുമമ്മക്കും  തണലായി തന്നെ
 ഇന്നത്തെ കുഞ്ഞുങ്ങൾ നാളത്തെ പൗരന്മാർ
 കണക്കിലെടുക്കെണം  നന്നായ് ത്തന്നെ
 നീയൊരു കുഞ്ഞു  നീയതറിയേണ്ട
 ഇമ്മട്ടിലൊന്നും  ആയിടാതെ
 വീടും നാടും അറിഞ്ഞു വളരണം
 വാർത്തകളെല്ലാം  ശരിയായ ത്തന്നെ
 ശരിയും   തെറ്റും  ചൂണ്ടികാണിക്കുവാൻ
 പറഞ്ഞു കൊടുക്കേണം   നാമവർക്കു
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
      
  Not connected :  |