ഈ വേദന എനിക്കിഷ്ടമാണ് ... - മലയാളകവിതകള്‍

ഈ വേദന എനിക്കിഷ്ടമാണ് ... 

സംവത്സരങ്ങളായി മറവിയിലാണ്ടു കിടന്നവര്‍
സൗഹൃദം പുതുക്കിയിന്നു വരുന്നു കാഴ്ചക്കാരായി
സന്തോഷിപ്പിക്കാനായി, ദുഃഖത്തിനാശ്വാസമായി..
സത്യം,ഞാന്‍ പറയാമല്ലോ.. ഈ വേദന എനിക്കിഷ്ടമാണ്...

സഹനവും ക്ഷമയും ഞാന്‍ നൂറ്റൊന്നാവർത്തിക്കും
സുഹൃത്തുക്കളെന്നോടൊപ്പമിരുന്നു നോവകറ്റാന്‍ വരും
സഹൃദയക്കൂട്ടത്തിന്റെ സത്സംഗം കൊണ്ടാടും, പിന്നെ
സാഹിത്യ സൃഷ്ടിയായി,.. ഈ വേദന എനിക്കിഷ്ടമാണ്...

പെട്ടെന്ന് സുഖമാവാന്‍ മന്ത്രങ്ങള്‍ പ്രാര്‍ത്ഥനകള്‍
പൂജയും വഴിപാടും ക്ഷേത്രങ്ങള്‍ തോറും ചെയ്യും
അമ്മ തന്‍ അലിവിന്റെ ആമാടപ്പെട്ടി തുറക്കും...
സത്യം,ഞാന്‍ പറയട്ടെ,.. ഈ വേദന എനിക്കിഷ്ടമാണ്...

ആറ്റുനോറ്റ് വന്നു വീട്ടില്‍ അമ്മ തന്‍ മടിത്തട്ടില്‍
പ്രവാസത്തിന്‍ പകല്ചൂടില്‍ എരിഞ്ഞു കത്തും നീറ്റല്‍
ആശ്വാസകുളിർസ്പര്‍ശം സാന്ത്വനം നല്‍കും, പിന്നെ
സത്യം, ഞാന്‍ പറയാമല്ലോ.. ഈ വേദന എനിക്കിഷ്ടമാണ്...

കണ്ണനാമുണ്ണി തന്റെ കരുണാകടാക്ഷം എന്‍
കണ്ണുനീരൊപ്പും കാത്തു രക്ഷിക്കും, ആ
കാരുണ്യകുളിരില്‍ ഞാന്‍ ആവോളം ആനന്ദിക്കും, അതെ
സത്യം, ഞാന്‍ പറയാമല്ലോ.. ഈ വേദന എനിക്കിഷ്ടമാണ്...


up
0
dowm

രചിച്ചത്:
തീയതി:28-12-2016 10:03:59 PM
Added by :radhika lekshmi r nair
വീക്ഷണം:217
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me