പണ്ട് പണ്ടൊരു... - തത്ത്വചിന്തകവിതകള്‍

പണ്ട് പണ്ടൊരു... 

---------------------------
കൈതോലപ്പായ വേണം
നിവര്‍ന്നൊന്നു കിടക്കാൻ
മുത്തശ്ശിയേയും മുത്തച്ഛനേയും
സ്‌മരിച്ചൊന്നു മുത്താൻ

ഒരു മുട്ടിപ്പലക വേണം
അതിലൊന്നിരിക്കണം
ഉപ്പും മുളകും ഇഞ്ചിയും* ചേർത്തു
ഉച്ചക്കു മുമ്പേ പഴങ്കഞ്ഞി മോന്തണം

മുറ്റത്തൊരു ഊഞ്ഞാല കെട്ടിയ
തേന്മാവു വേണം
ആകാശം നോക്കി
ഊഞ്ഞാലയാടി പറവകളോട്
കിന്നാരം പറയാന്‍....

മുജ്ജന്മ സുകൃതത്തിൻ
സ്മരണകൾ വേണം
ഹൃദയ നൊമ്പരങ്ങളോട്
വിടപറയാന്‍

-സാലിം നാലപ്പാട്

(ഉപ്പും മുളകും ഇഞ്ചിയും* = വെള്ളത്തില്‍ വെറും ഉപ്പും അല്‍പം ചെറുനാരങ്ങ നീരും പച്ച മുളകും ചതച്ചു ചേര്‍ത്തു പണ്ട് ഉമ്മ ഉണ്ടാക്കുന്ന ഒരു രുചി വിഭവമുണ്ട്, ഞങ്ങളതിനു "ഉപ്പുമ്മുളകുതണ്ണി " എന്നാണു പറയുക )


up
0
dowm

രചിച്ചത്:സാലിം നാലപ്പാട്
തീയതി:29-12-2016 05:32:25 PM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:76
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :