കാത്തിരിപ്പ്        
    മയിൽപ്പീലി  മാനം കാണാതിരിക്കും വര്‍ഷം തോറും
 മനസ്സിന്‍ മണിച്ചെപ്പില്‍ മുഗ്ദ്ധമായ് മധുരമായ്
 മറ്റാര്‍ക്കും കാണാന്‍ പറ്റാതിന്നും ഞാനെന്നും ചേര്‍ക്കും
 എന്നിഷ്ട  തോഴാ  നിന്നോടുള്ളൊരു സ്‌നേഹം  സത്യം
 
 മറഞ്ഞിരിക്കുന്നോരെന്റെ മോഹത്തിന്‍ മുകുളങ്ങള്‍
 മന്വന്ദരങ്ങൾ  കാണാതിരിക്കും  നിശ്വാസങ്ങള്‍
 മഴച്ചാര്‍ത്തിറ്റു  വീഴും.. മണ്ണിന്റെ മണം ചോരും..
 മലരും, പിന്നെ നെഞ്ചില്‍  വിടരും വസന്തങ്ങള്‍........
 
 കാണുവാനുള്ള  തോന്നല്‍ കാണുമ്പോഴുള്ള  തേങ്ങല്‍
 കാണാതെ  ഇരുന്നീടില്‍ കാത്തിരുപ്പിന്റെ തേടല്‍
 മഴയിന്നേറ്റു  പാടും മനസ്സിന്‍ മൌനരാഗം
 മാരിവില്‍ പൂത്തുലഞ്ഞു മാരനെ കാണും നേരം ..
      
       
            
      
  Not connected :    |