രക്തസഞ്ചാരം.
ലക്ഷം നാഴിക നീളമുള്ള
ചോര കുഴലുകൾ ഒഴുകും
ജന്മം മുതൽ അന്ത്യം വരെ.
സൂര്യന്റെ പ്രകാശ നിരകൾ
ഭൂമിക്കു ചലനങ്ങളുണ്ടാക്കി
ജീവന്റെ പ്രതിഭ ഉയർത്തി.
പച്ചയുടെ വിളനിലങ്ങൾ
വിളയിച്ചെടുത്ത പദാർത്ഥ-
ബിന്ദുക്കൾ ചുവപ്പിന്റെ നദി
ഉള്ളിലെ തിളക്കങ്ങളായി.
എടുപ്പും നടപ്പും വെടിപ്പും
ഊണും ഉറക്കവും ശ്വസിപ്പും
എന്നുമൊരു മത്സരം പോലെ
മാറ്റുരക്കും രക്തസഞ്ചാരം.
Not connected : |