ഇടവേള   - തത്ത്വചിന്തകവിതകള്‍

ഇടവേള  

നേരം വെളുത്തതറിഞ്ഞില്ല
ഉണർന്നപ്പോൾ മദ്ധ്യാനമായി
ഉച്ചവെയിലെട്ടുപൊള്ളും
സസ്യലതാതികളെ നോക്കിയിരുന്നു
നേരം പോയതറിഞ്ഞില്ല
യാത്രയ്ക്കിനിയും ദൂരമുണ്ട്
ലക്ഷ്യത്തിലെത്താൻ കഴിയാതെ വരുമോ
ഇറങ്ങിപുറപ്പെട്ടതബദ്ധമായോ
ചിന്തിക്കാൻ പോലും നേരമില്ല
പരമാവധി വേഗത്തിൽ യാത്ര തുടരട്ടെ ഞാൻ
ലക്ഷ്യത്തിലെത്തുമെന്ന പ്രതീക്ഷയോടെ
ഞാൻ യാത്ര തുടരട്ടെ


up
0
dowm

രചിച്ചത്:AnithaKB
തീയതി:30-12-2016 03:02:57 PM
Added by :Anitha KB
വീക്ഷണം:76
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :