ചിന്ത - തത്ത്വചിന്തകവിതകള്‍

ചിന്ത 

അവസാനിച്ചത് ഞാൻ മാത്രമല്ല;
നീയും കൂടെയാണ്...
ന്റെ യാത്രകൾ കൂടെയാണ്...
ന്റെ ചിന്തകൾ കൂടെയാണ്...

ചിന്തകൾക്ക് ഊർജം പകർന്നത്, യാത്രകളെങ്കിൽ...
എനിക്ക്.. ഊർജവും, കാവലും നീയല്ലയോ...?

ചിന്തകൾകൊണ്ട് യാത്ര സാധ്യമെങ്കിലും,
നീയില്ലാതെ ഞാൻ എങ്ങനെ...?

ഇനി, ഒരു ചിന്തയുണ്ടെങ്കിൽ അത് നീ തന്നെയാണ്;
യാത്രയുണ്ടെങ്കിൽ നിന്റെ കൂടെയും...
അനന്തതയിലേക്ക്... കഴിയുമെങ്കിൽ, അതിനുമപ്പുറം നിത്യതയിലേക്ക്...

കരം ഗ്രഹിച്ച്, വഴികാട്ടിയാവാനും...
നിന്നിലേക്ക് അകകണ്ണ് തുറക്കുവാനും...
നീ... ... ...

ഇതൊരു സ്വപ്നമാണ്;
എല്ലാം നഷ്ടപ്പെട്ട ഒരുവന്റെ സ്വപ്നം...
പ്രാർത്ഥനയാണ്;
ചിന്തകൾ പോലും അടിയറവു വെച്ചവന്റെ പ്രാർത്ഥന...

M2U


up
0
dowm

രചിച്ചത്:M2U
തീയതി:30-12-2016 10:21:55 PM
Added by :Mintu Mathew
വീക്ഷണം:117
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :