കൊതി - തത്ത്വചിന്തകവിതകള്‍

കൊതി 

നിന്നോട്, അല്ല...
എന്നോട് തന്നെ നിരപ്പാകുവാൻ...
എകാന്തതയിൽ കൂട്ടിരിക്കുവാൻ...
പാലായനങ്ങളിൽ പാഥേയമാകുവാൻ...
അലഞ്ഞുനടന്ന കാലടികൾ പിന്തുടരുവാൻ...
വിരലിലെണ്ണാവുന്ന നേട്ടങ്ങളിൽ നിന്നെയും കൂട്ടുവാൻ...
കണ്ടുതീർത്ത സ്വപ്നങ്ങളിൽ ജീവിക്കുവാൻ...

എന്നിട്ടും ഒരുവിളിപ്പാടകലെ നിന്നെ...
നിന്നെ മാത്രമല്ല ജീവിതം തന്നെ കൈവിട്ടുപോയ...
അലച്ചിലിനൊടുവിൽ നഷ്ടങ്ങൾ മാത്രം കൈമുതലാക്കിയ...
ഒരുവൻ...,

കാത്തിരിപ്പിന്റെ മധുരിമ നുണഞ്ഞ്...
പുതു ജന്മത്തിനായി കൊതിക്കുന്നു..!

M2U


up
0
dowm

രചിച്ചത്:M2U
തീയതി:30-12-2016 10:27:35 PM
Added by :Mintu Mathew
വീക്ഷണം:112
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :