അമ്മ മനം - തത്ത്വചിന്തകവിതകള്‍

അമ്മ മനം 

മന്ദമായെൻ വിരൽ തുമ്പിൽ പിടിച്ചമ്മ
മണ്ണിന്ടെ മാറിൽ പിച്ച നടത്തി
എന്നടി തെറ്റുന്ന നേരമാ നെഞ്ചിലോ
പൊള്ളുന്ന വേദനയായിരുന്നു
ഞാനും വലുതായി എങ്കിലുമമേ നിൻ
കൺകളിൽ ഞാനൊരു കുഞ്ഞായിരുന്നതും
എൻ വഴിത്താരയിൽ നീ വിളക്കായതും
ആ വെള്ളി വെളിച്ചമെൻ ഉള്ളിൽ നിറഞ്ഞതും
ഒാർക്കുകയാണു ഞാൻ എൻ മടിത്തട്ടിലായ്
തൊണ്ണ കാട്ടി ചിരിക്കുമെൻ ഉണ്ണിയെ കാണവേ
ഈറ്റു നോവിന്ടെ നൊമ്പരം മെല്ലെയാ
പിഞ്ചൊമനയുടെ കൊഞ്ചൽ മായ്ചീടവേ
ഞാനുമറിഞ്ഞെനിക്കായമ്മ തള്ളി നീക്കിയ
പൊള്ളുന്ന നാളുകൾ


up
0
dowm

രചിച്ചത്:
തീയതി:31-12-2016 01:58:56 PM
Added by :Poornimahari
വീക്ഷണം:118
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :