സുന്ദര സ്വപ്നം - മരണം
നിനച്ചിരിക്കാത്ത നേരത്തൊരു വിരുന്നുകാരനെപ്പോലവൻ വരും
സമയത്തിൻ വിളിയാണത് നിൻ
ജന്മകർത്തവ്യംഇവിടെ കഴിഞ്ഞു
ഇനി നീ ഭൂമിയ്‌ക്കൊരു ഭാരമാണ്
എന്ന് നമ്മെ ഓർമ്മപ്പെടുത്താനൊരു
സമയവും നല്കുവാനവൻ തുനിയില്ല
ഈ ധരതൻ മാറിൽ വന്നുപിറന്നവൻ
ആരായാലും പണ്ഡിതൻ ആവട്ടെ അവൻ പാമരനാവട്ടെ അവനാരായാലും
എന്നായാലും ഒരിക്കൽ വിളിവരും
അതും നിനച്ചിരിക്കാത്ത നേരത്തു
കാലത്തിൻ കൈകളിൽ നിന്നും പറന്നകന്ന്
എങ്ങോ പോകുമൊരുനാൾ അതെന്നും
സന്തത സഹചാരി ആണ് ആ കൂട്ടുകാരൻ
ഒരു തണുത്ത പുതപ്പിൻ കവചം
തീർത്തത്തിൽ നമ്മെ പൊതിഞ്ഞൽപ്പവും
വീഴ്‍ച വരുത്താത്തവൻ നമ്മെ ഈ
ലോകത്തിൽ നിന്നും കുട്ടിടുന്നു
അകലെയേതോ വാനിൽ ഒരു നക്ഷത്രമായ്
മാറുവാനോ അതോ അനന്ത വിഹായസ്സിൽ
ലയിക്കുവാനോ അറിയില്ല ഒരുവനും
അവനവൻ താനത് മനസ്സിലാക്കുന്ന
നേരം വരേയ്ക്കും, അന്നേരം വരേയ്ക്കും
Not connected : |