വെറുപ്പോടെ,
ജീവിതമൊരു ശാപമെന്നോർത്തു നാളുകളായി
പുകയും മദ്യവും അടിമയാക്കി ശ്വാസകോശ മടച്ചു
ഹൃദയം സ്പന്ദിക്കുന്നില്ല, മാംസമോ മരിച്ചു
എല്ലുകളെല്ലാം പൊടിഞ്ഞു,തെല്ലും ശക്തമല്ല
എത്രയും പെട്ടന്നവസാനിക്കണമെന്നോർത്തു.
എല്ലാം അറപ്പായി,വെറുപ്പായി,സ്വന്തവും ബന്ധവും
അസ്തമനസൂര്യന്റെ കടും ചുവപ്പുപോലെ,
അന്ത്യത്തിനെത്രയും വേഗം, മദ്യമൊന്നുമാത്രം.
Not connected : |