അവൾ
പ്രണയം നിന്റെ നെഞ്ചില്‍ തണുത്തു മരിച്ചാലും
പ്രപഞ്ചം നടുങ്ങുമാറുറക്കെ കരഞ്ഞാലും
പിന്നെയും പിന്നെയും നിന്‍ ആത്മാവ് തേങ്ങിയാലും
പ്രാണനായ് എന്നും നിന്റെ ശ്വാസമായ് അവള്‍ ചേരും..
അണഞ്ഞു തീരുബോഴേക്കാളിപ്പടര്‍ന്നു കത്തും
ഉജ്ജ്വലമായൊരാത്മ തേജസ്സാണെന്റെ പ്രേമം
ആര്‍ത്തലച്ചോടിയെത്തീ തീരത്ത് തലതല്ലി
ആർത്തനാദത്തോടെന്നും ചിതറിത്തെറിച്ചുവീഴും
ആടുന്നു വേഷം കെട്ടി പച്ചയും കത്തിയുമായ്
ആട്ടവിളക്കിന്‍ പ്രഭാപൂരത്തില്‍ തെളിഞ്ഞെന്നും
ആത്മരോദനത്തിന്‍ അലയൊലികേള്‍ക്കായല്ലീ
ആരോമലാളെ നിന്റെ ആത്മാവ് വിലപിക്കും
അടുത്ത ജന്മത്തിലും അതിന്‍ പിന്നേഴു ജന്മം
അരികത്തുണ്ടായീടും മോഹനം മനോരാജ്യം
നിറഞ്ഞു കത്തും നിലവിളക്കിന്‍ പ്രഭാ പൂരം
നിറഞ്ഞു തുളുമ്പുമീ മോഹത്തിന്‍ മധുപാത്രം
മോഹങ്ങള്‍,പ്രതീക്ഷകള്‍,മാരിവിൽ ഗോപുരങ്ങള്‍
മറഞ്ഞു, മണ്ണില്‍ വീണിന്നുടഞ്ഞു പോകും നേരം
മറ്റൊരു ജന്മത്തിന്റെ മുഗ്ദ്ധമാം പ്രതീക്ഷകള്‍
മണ്ണിൽ വീണുടഞ്ഞൊരു മഴത്തേൻ മുത്തു പോലെ ...
Not connected : |