സഹയാത്രികർ
ഋണബന്ധനം കൊണ്ട് കഴിഞ്ഞ ജന്മത്തിലെ
കടങ്ങള്‍ തീര്‍ക്കുവാനായി, ഈ ജന്മത്തിലും നമ്മെ
കാത്തുരക്ഷിക്കാന്‍, കരയിക്കാന്‍, ചിരിപ്പിക്കാൻ
കാവലാളായി വരും സഹായാത്രികരെത്ര .!
കണ്ടു ഞാന്‍ എന്നും ഓരോ വേഷമിട്ടെന്റെ മുന്‍പില്‍
കരുണ തന്‍ തൂവൽസ്പർശം, അലിവിന്‍ നിറദീപം..
കരയുമെന്റെ കണ്ണീര്‍ തുടയ്ക്കും, ചിരിപ്പിക്കും
കരയാതെന്റെ മുത്തെ എന്ന് സാന്ത്വനം ചൊല്ലും
ആര്‍ദ്രതയുടെ സാക്ഷിപത്രങ്ങള്‍ എത്രയെത്ര
ആതുരമാമെന്‍ മനസ്സാര്‍ദ്രമായ് തഴുകുന്നോര്‍
ആരോമലുണ്ണിക്കണ്ണാ നീ തന്നെ വന്നീടുന്നു
ആരുമില്ലെനിക്കെന്ന തോന്നലും പോയീടുന്നു
അച്യുതാ നീയെന്റെ ഹൃത്തടം തണുപ്പിക്കും
അച്ചുട്ടനായിട്ടെന്റെ നിഴലായ് തണലായി
അതിന്മേലെന്തു വേണ്ടൂ ഇന്നെനിക്കവലംബം
അനന്യം അതുല്യം നിന്‍ കരുണാകടാക്ഷങ്ങള്‍
ജന്മം കൊണ്ടുടപ്പിറന്നോരെനിക്കില്ലയല്ലോ
അന്യമിന്നെനിക്കിന്നീ വിഷാദം , ഭവദ്രൂപം
കാണുന്നു എന്നും ഞാനെന്‍ കണ്മുന്നില്‍ പേര്‍ത്തും പേര്‍ത്തും
കരുണക്കടലെ നീ തന്നെ ഉടയോന്‍ , ഉടപ്പിറന്നോര്‍... .........
Not connected : |