നൂറുമേനി
കൊടുത്താൽ കൊല്ലത്തും കിട്ടും!
വിതയ്ക്കുന്നതു കൊയ്യുവാനാവും..
കാലത്തിന്റെ ചക്രമതു തിരിയും
നേരമത് മാറിയും മറിയും..
നല്ല നേരം കെട്ടനേരമാകും,
കെട്ടനേരമതു കോട്ടവും തീർക്കും ..
ഞാനെന്ന ഭാവത്തിൽ ഞെളിയും
ഞാഞ്ഞൂലുകൾ മണ്ണിൽ വീണലിയും
കണ്ണു നനയ്ക്കാത്തൊരു വാക്കും
കരളു പിളർക്കാത്തൊരു ചെയ്ത്തും
പൊന്നു വിളയിയ്ക്കും മണ്ണിൽ,
അമൃതം പെയ്യിക്കും മനസ്സിൽ..
വർഷിക്കൂ മനസ്സുകളിലെല്ലാം
നന്മ തൻ ദുഗ്ധ,മമൃതായി
വാക്കിലും നോക്കിലും, പിന്നെ
ചെയ്യുന്ന കാര്യമതിലെല്ലാം..
നാളെയുടെ മൊട്ടുകൾ നീളെ
വിരിയട്ടെ, പുത്തനുണർവോടെ
പത്തര മാറ്റിൻ തിളക്കം
വിളയട്ടെ നൂറു മേനിക്കും...
Not connected : |