എന്റെ ഭഗവാൻ തരുന്നതാണെല്ലാം
എനിക്ക് ഭഗവാൻ തരുന്നതാണെല്ലാം
എന്റെ കണ്ണീരും പിന്നെന്റെ ചിരിയും
എന്റെ നൊമ്പരം ആറ്റുന്ന മൊഴിയും
എന്റെ മൌനത്തിനുള്ളിലെ നിറവും
എന്റെ തേനൂറും പൂമ്പാറ്റ മനവും
എന്റെ ചുണ്ടിലെ മധുരമാം പാട്ടും
എന്റെ നെഞ്ചിലിന്നാറാടും മധുവും
എന്റെ സംഗീതമൊഴുകുന്ന കിനാവും
എന്റെ പുഞ്ചിരി തേൻ ചോരും നിനവും
എന്റെ കാത്തിരുപ്പിന്റെ കണ്മിഴിവും
എന്റെ കണ്ണനെ കാണുമ്പോൾ നിറയുന്ന മനവും
എന്റെ കണ്ണൻ തരുന്നതാണെല്ലാം
എന്റെ ഭഗവാൻ തരുന്നതാണെല്ലാം..
Not connected : |