പ്രണയമധുരം
പ്രണയമതു മധുരം
ഹൃദയമതു തരളം
ധമനികളിലൊഴുകും
നുരയുമൊരു ചഷകം
കവിതയിലുമമൃതം
മൊഴികളിലിശലുതിരും
കേൾക്കുമൊരു കാതും
പറയുമൊരു വാക്കും
നിറയു, മത് പൊഴിയും
അനിതര, മിതമൃതം
തണുവിലുതിരും വെണ്-
പനിമതി ശകലം പോൽ
തരളിത മധു ഗാത്രം
ശിശിര മകരന്ദം
തുണയിതരുളുന്നു
പതിരുകളിതിലില്ല
കാത്തിരുപ്പിനാഴം
കാതുകളിലീണം
കേൾക്കണമിതെന്നും
കൂട്ടിനു വരുമെന്നും...
Not connected : |