കൃതാർത്ഥത  - മലയാളകവിതകള്‍

കൃതാർത്ഥത  

നേർത്തൊരാവരണമായി,യെൻ മനസ്സിൽ
മടുപ്പിക്കുമൊരേകാന്തതയിന്നു മാറവേ
കാഴ്ച്ചകൾക്കുമപ്പുറത്തേക്കു നോക്കീടുവാൻ
കാര്യകാരണങ്ങൾ ഞാനിന്നു  തേടവേ
കേട്ടു  ഞാനിതെന്നന്തരാത്മാവതിൽ
തിരയിളക്കുമാ തീവ്രമാം നിസ്വനം
കാതുകൾക്കതു കേൾകുവാനാകുകി-
ല്ലാത്മഗോചരം, ആർദ്രമാം നൊമ്പരം
അണുവിടാതെ നിൻ കരുണ തേടുമാ
പ്രതിഭയിന്നതിൽ പ്രതിഫലിക്കവേ
ചലനശ്രാവ്യമാം കാവ്യചാരുത
കരുതിയില്ല ഞാൻ, ഇതി മനോജ്ഞമായ്..
തിരിതെളിഞ്ഞു കണ്ടരുമതേജസ്സാം
പ്രതിഫലനത്തിലൊന്നിളകിയാടവേ
ആരു നോക്കുവാനായി വന്നുവോ
ആരു കേട്ടുവോ ആരു കണ്ടുവോ
അറിവിനപ്പുറത്തേക്കു നീളുമാ
അളവിലാതൊരാ വചനചാരുത
അനിതരമായൊരാ വിശ്വചൈതന്യത്തിനെൻ
അതിവിനമ്രമാം കൃതകൃതാർത്ഥത...


up
0
dowm

രചിച്ചത്:രാധിക ലക്ഷ്മി ആർ നായർ
തീയതി:03-01-2017 03:19:39 PM
Added by :radhika lekshmi r nair
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :