കനൽച്ചിന്തുകൾ - മലയാളകവിതകള്‍

കനൽച്ചിന്തുകൾ 

പതിരുകൾക്കിടയിലെ
പൊൻ നെന്മണികൾ പോൽ ..
കരിയതിൽ തെളിയുന്ന
കനൽത്തീയിൻ കണിക പോൽ ..
മണൽത്തരികൾക്കിടയിലെ
തിളങ്ങുന്ന തങ്കം പോൽ..
കാർമേഘം പിളർക്കുന്ന
വെണ്‍മിന്നൽപ്പിണരു പോൽ..
ശാപങ്ങൾ, തിരസ്കാര
തീക്ഷ്ണ ജല്പനങ്ങളിൽ
തിളങ്ങുന്ന തേൻമണി
മുത്തുകളായ്‌, സ്നേഹ -
വായ്പ്പിന്റെ മുത്താരം,
മനസ്സിലേക്കാവാഹി-
ച്ചീടുന്ന തെളിമയായ്‌,
തേൻമൊഴി ശകലമായ്,
ഓർമയായ്‌, പദ്മ പാ-
ദത്തിന്റെ പുണ്യമായ് ...


up
0
dowm

രചിച്ചത്:രാധിക ലക്ഷ്മി ആർ നായർ
തീയതി:04-01-2017 11:57:36 AM
Added by :radhika lekshmi r nair
വീക്ഷണം:102
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me