അവശിഷ്ടം.
ഒരു ജീവൻ നാമ്പിടുന്നു
മറ്റൊന്ന് തല്ലികെടുത്തുന്നു.
വളരുന്നവൈരുധ്യങ്ങൾ
വളർത്തുന്നു വൈരാഗ്യത്തിൽ.
വിടനൽകും ഇന്നലെകളെ
മനസ്സിൽ കുറിച്ചുവയ്ക്കും
പാകപോക്കലിന്റെ തിര-
എടുക്കുംനിർദോഷികളെ.
സൃഷ്ടിയും സ്ഥിതിയും ഒരു
കലാപത്തിന്റെ മുന്നേറ്റം
അഴിഞ്ഞാടും വംശത്തിന്റെ
വിനാശം അനിവാര്യമായ്
സംസ്കാരത്തിന്റെ വേദങ്ങൾ
സ്ഥിതിയുടെ ഭാവനകൾ.
Not connected : |