പ്രണയം .. ഇന്നലെ .. ഇന്ന് .. നാളെ .. - മലയാളകവിതകള്‍

പ്രണയം .. ഇന്നലെ .. ഇന്ന് .. നാളെ .. 

ഇന്നലെ

മനസ്സിൽ അലയടിക്കുന്നൊരു കടൽ
നിറഞ്ഞു തുളുംബാൻ വെമ്പുമൊരു കടൽ
മുഖത്തു പറ്റിപ്പിടിക്കുമൊരു ചിരി
മനസ്സിന്റെ കണ്ണാടി ഉടയ്ക്കുമൊരു ചിരി ..


ഇന്ന്..

അലയില്ലാതെ ശാന്തമായൊരു കടൽ
മഞ്ഞുമൂടിയ ഹിമാലയ സാനുക്കൾ
മേഘക്കൂട്ടങ്ങൾ നിറഞ്ഞൊരു വിഹായസ്സ്
സ്പന്ദിക്കുന്ന ഹൃദയങ്ങൾക്കിടയിലൊരിത്തിരി ദൂരം..

നാളെ ..

ഇന്നെന്റെ കണ്ണുനീർ തോരാതെ പെയ്യും
ഈ രാവിലെൻ മനസ്സു വിങ്ങും വിതുമ്പും
എന്തിനു ഞാൻ വിഹ്വലമായലയും നിൻ
മന്മലർപ്പൂങ്കാവനം തേടി വണ്ടായ് ...?


up
0
dowm

രചിച്ചത്:രാധിക ലക്ഷ്മി ആർ നായർ
തീയതി:04-01-2017 11:14:17 PM
Added by :radhika lekshmi r nair
വീക്ഷണം:219
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :