വല്യമ്മയുടെ ഒരു പകൽ
വിളികളോരോന്നുരാവിലെ
കിളികളോരോന്നു ചിലയ്ക്കും
സൂര്യോദയത്തിന്റെ തണലിൽ
സമയമായെന്ന് താക്കീതുമായ്
പത്രക്കാരനും പാൽകാരനും
പച്ചക്കറിക്കാരനും മീന്കാരനും.
പ്ലാസ്റ്റിക് കാരനും ഓട്ടോകാരനും
വന്നു പോകും രാവിലെ മുതൽ.
നേരം ചെല്ലുമ്പോൾ വന്നുചേരും
ചിട്ടിക്കാരനും പിരിവുകാരനും.
വേണ്ടാന്ന് പറയാനും.
വേണമെന്നും പറയാനും
തിരക്കാണ് പകൽ മുഴുവൻ
വല്യമ്മയുടെ ഉമ്മറത്
പണികളോരോന്നു മറക്കും,
മാറ്റി വയ്ക്കും,സമയം എപ്പൊഴും
വിളിച്ചുണർത്തും നിശബ്ദമായ്.
വെളിച്ചവും ചൂടും ഇരുട്ടുമായ്
വാച്ചിന്റെ ഗതിവേഗമറിയാതെ
പകലിനെ പറഞ്ഞയക്കും.
Not connected : |