ശ്വാസം  - മലയാളകവിതകള്‍

ശ്വാസം  

ജ്വലിക്കുന്നൊരർക്കതേജസ്സിന്നു തീക്ഷ്ണമായ്
ജ്വാലാമുഖികളായ് പെയ്യുന്നു തീമഴ
വിഹ്വലം നിദ്രാവിഹീനമാം രാവുകൾ
നിർന്നിമേഷം നീളും ഓരോ വിനാഴിക
നെഞ്ചിലെ നെരിപ്പോടിനുഗ്രതേജസ്സിന്നു
പൊള്ളുന്ന വേനലായ്‌ ഉള്ളിൽ ജ്വലിക്കവേ
ഉഷ്ണത്തിൽ നിന്നും ഉഷ്ണത്തിനു ശാന്തിയോ
ഉണ്ണാവ്രതം കൊണ്ടു നേടുമോ പുണ്യവും
ഉണ്ടാകലില്ല പിന്നില്ലായ്ക മാറുമോ
ഉന്മാദമോടുഴറി ജന്മവും നീളുമോ
താനേ നിലയ്ക്കുന്ന നേരം വരേയ്ക്കുമാ
ശ്വാസത്തിൻ നേരുമായ്‌ താണ്ടണം കാതങ്ങൾ
ശ്വാസമൊന്നേയുള്ളൂ നിൻ വഴി പോകുമെൻ
സാധനക്കുള്ള മാർഗ്ഗത്തിലെൻ പാഥേയം
തപ്തനിശ്വാസമായ് നിൻ തേജസ്സെന്നുമെൻ
തന്മനോനാടികൾ തന്ത്രിയായ് മീട്ടുന്നു


up
0
dowm

രചിച്ചത്:രാധിക ലക്ഷ്മി ആർ നായർ
തീയതി:06-01-2017 09:55:26 AM
Added by :radhika lekshmi r nair
വീക്ഷണം:94
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :