ചില ചിന്തകൾ  - മലയാളകവിതകള്‍

ചില ചിന്തകൾ  

അനിതര സാധാരണം..!
അത്യപൂർവ്വം..!
ആശ്ചര്യദായകം..!
എന്താണെന്നല്ലേ ?
ശ്വാസനിശ്വാസങ്ങൾ..
കണ്ണിമകൾ ചേരുകയും അകലുകയും ചെയ്യുന്നത്..
ഹൃദയം മിടിക്കുന്നത്‌..
സ്പർശിക്കുന്നത് ..
ആ സ്പർശം അറിയുന്നത് ..
നാവു രുചിക്കുന്നത് ..പറയുന്നത്..
കാത് കേൾക്കുന്നത്..
മൂക്ക് മണക്കുന്നത്..
എല്ലാം..
എത്ര വിചിത്രം, സങ്കീർണ്ണം..
പക്ഷേ..
ഭഗവാൻറെ കരവിരുത് അപാരം തന്നെ ..
എത്രയും നിസ്സാരമെന്നു തോന്നും വിധം എല്ലാം..
മനുഷ്യന്റെ അഹന്തയ്ക്ക് നിദാനം ഈ നിസ്സാരമെന്ന തോന്നലല്ലേ ?
കുറച്ചു കഷ്ടപ്പെട്ടു വേണം,
ശ്വാസം കഴിക്കാനും കണ്ണിമയ്ക്കാനും ഒക്കെ, എങ്കിൽ..
ബുദ്ധിമുട്ടറിഞ്ഞേനെ..
അഹന്തയൊഴിഞ്ഞേനെ..
അല്ലേ ..??


up
0
dowm

രചിച്ചത്:രാധിക ലക്ഷ്മി ആർ നായർ
തീയതി:08-01-2017 10:14:11 AM
Added by :radhika lekshmi r nair
വീക്ഷണം:191
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :