പ്രയാണം  - മലയാളകവിതകള്‍

പ്രയാണം  

നെല്ലിപ്പടിയതു
ചവിട്ടുപടിയാക്കി
കയറാം കൊടുമുടി
ക്ഷമ തൻ തിരുമുടി
പുഞ്ചിരി മായാതെ
നെറ്റിയൊന്ന് ചുളിയാതെ
മൂക്കൊന്നു ചുവക്കാതെ
ശബ്ദമൊന്നുയരാതെ
കാർക്കശ്യമിയലാതെ
വാക്കിലും നോക്കിലും
മാധുര്യം കുറയാതെ
മുഖമൊന്നു കറുക്കാതെ
ഒരു നിമിഷം പോലും
ഭഗവാനെ മറക്കാതെ
തുടരാം പ്രയാണമിതു
തെക്കൊട്ടെടുക്കും വരെ ..


up
0
dowm

രചിച്ചത്:രാധിക ലക്ഷ്മി ആർ നായർ
തീയതി:08-01-2017 10:16:49 AM
Added by :radhika lekshmi r nair
വീക്ഷണം:122
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :