കരിന്തിരി.
മനസ്സുകൾ ഒന്നിക്കുമ്പോൾ
അറിയണം നവരസങ്ങൾ.
പ്രതീക്ഷകൾ തകരുമ്പോൾ
സമവായമില്ലെങ്കിൽ
ഹൃദയത്തിലൊരു മിന്നൽപിണർ.
സങ്കൽപ്പങ്ങൾ ഇരുളടയും,
ഭൂതകാലത്തിലെ ഭ്രാന്തുകൾ
അയവിറക്കി എന്നും ഉള്ളിലൊരു
തീപന്തം കത്തിച്ചു നടക്കാം.
സ്വപ്നങ്ങളെല്ലാം വെറുതെ
വിധി പറയാതെയും
ആരുമറിയാതെ
സ്വന്തം ഹൃദയകവാടത്തിൽ
കരിന്തിരിയെറിയുന്നു.
അന്ത്യം വരെയും പുകഞ്ഞുനീറാൻ
Not connected : |