"രണ്ടാം കെട്ട്"
"ദേ അച്ചന്റെ ന്യൂജെൻ പോം മാസികേല് പബ്ലിഷ് ചെയ്തൂലോ..."
"എവിടെ, കാണട്ടെ..."
"നീ ഒന്ന് ഒറക്കെ വായിച്ചേടീയെ..."
- "രണ്ടാം കെട്ട്" -
"അതേ...
ഒന്നോർത്താൽ, ഇവൾ പറയുന്നതെല്ലാം വളരെ ശരിയാണ്...
ഇവളോടെനിയ്ക്ക് തീരെ താത്പര്യമില്ല...
സത്യം പറഞ്ഞാൽ,
അലിവോടെ, സ്നേഹത്തോടെ, അനുരാഗത്തോടെ, അവളുടെ കണ്ണുകളിലേയ്ക്കു പോലും
താൻ ദൃഷ്ടി അയച്ചിട്ടില്ല.
ഇല്ല...
തനിയ്ക്കതിനു കഴിയില്ല...
ഒരിയ്ക്കലും കഴിയില്ല...
അവളെ കണ്ടിരുന്നപോലെ ഇവളെ കാണുവാനോ,
സ്നേഹിച്ചിരുന്നപോലെ സ്നേഹിയ്ക്കുവാനോ,
പരിചരിച്ചിരുന്നതുപോലെ പരിചരിയ്ക്കുവാനോ,
ചുംബിച്ചിരുന്നതുപോലെ ചുംബിയ്ക്കുവാനോ,
രതിയിലേർപ്പെട്ടിരുന്നപോലെ ഏർപ്പെടുവാനോ,
എന്തിനധികം... സുഖ ദുഃഖങ്ങൾ പങ്കിടുവാൻപോയിട്ട്..... സംസാരിയ്ക്കുവാൻ പോലും കഴിയില്ല... ... ...
ഒന്നും വേണ്ടിയിരുന്നില്ല...
എല്ലാം തന്റെ പൊന്നോമന പുത്രിയ്ക്കു വേണ്ടിയായിരുന്നു...
'അവൾക്കൊരമ്മയെ വേണ്ടേ..?'
'അവൾ വളർന്നു വരുകയല്ലേ..? '
'അവൾടെ കാര്യങ്ങൾ ഒക്കെ എക്കാലവും നിനക്കു ശ്രദ്ധിയ്ക്കുവാനാകുമോ..?'
കടുംബക്കാരുടെയും നാട്ടുകാരുടെയും നിർബന്ധം സഹിയ്ക്ക വയ്യാതായപ്പോൾ..,
സമ്മദിയ്ക്കുകയായിരുന്നു...
ഒന്നും വേണ്ടിയിരുന്നില്ല...
'നിനക്ക് ഒരു തുണ വേണ്ടേ..?'
ചോദിച്ചവർ അനേകരായിരുന്നു...
എല്ലാവർക്കം ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു...
അവർക്കറിയില്ലാലോ, 'തുണ'യ്ക്കും നല്ല തുണയേയും ഇണയേയും ആണവശ്യമെന്ന്...
"ആദ്യ പ്രണയത്തോട് ഉണ്ടായിരുന്നതൊന്നും, പിന്നീടുണ്ടാവില്ലായെന്ന്... "
അതേ...
ആദ്യ പ്രണയത്തോട് ഉണ്ടായിരുന്നതൊന്നും, പിന്നീടുണ്ടാവില്ലാ..."
... ... ...
"കൊള്ളാലോ അച്ചാ...
സംഗതി നൈസാ... ഇനി അച്ചൻ വെല്ലോ രണ്ടാം കെട്ടുകാരനുമാണോ...?"
"ഹ...ഹ...ഹ..."
"അമ്മേയ്... ദേ, ഈ അച്ചൻ....."
"ഇന്നത്തെ തലമുറ കൈവിരലിനും ടച്ച് സ്ക്രീനിനും മുന്നിലിരുന്നനുഭവിയ്ക്കുന്ന ക്ലേശമൊന്നും (മുൻ തലമുറയിലെ) ഒരു എഴുത്തുകാരനും അനുഭവിച്ചിട്ടുണ്ടാവില്ല..."
ടച്ച് സ്ക്രീനിൽ ആദ്യാക്ഷരം കുറിച്ചുകൊണ്ടിരുന്ന, യുവ എഴുത്തുകാരൻ, മകൻ മുഖമുയർത്താതെ പറഞ്ഞു നിർത്തി...
M2U
Not connected : |