പ്രണയം - പ്രണയകവിതകള്‍

പ്രണയം 

പ്രിയമായൊരു 'മോഹം ഉൾപ്പൂവിൽ വിരിയുന്ന
പുളകിത സൗരഭ്യമല്ലോ പ്രണയം
യാമങ്ങളെല്ലാം സ്വപ്ന തരളിതമാക്കുന്ന
പ്രോജ്വല വികാരമേ നമിപ്പൂ നിൻ മുന്നിൽ
സാഷ്ടാoഗ പ്രണാമം
ദാഹമേറെയാണതിൻ ചുടുനീർ കുടിക്കുവാൻ
മോഹമോ അതിനായ് മരിച്ചു വീഴാൻ
എനിക്കു മാത്രം പിടി തരാതകന്നു മാറിനില്ക്കും
നിന്നോമൽ കുഞ്ഞിളം പാൽപ്പുഞ്ചിരി
കൈയെത്തും ദൂരെ വച്ചുനീട്ടിയിതാ
തിരികെയെടുത്തൊരീ നിധിയെ
എന്നെ ഏൽപ്പിക്കാൻ വിസമ്മതിക്കുന്നൊരീ പാനപാത്രം
നുകരാൻ ഞാനൊട്ടും യോഗ്യയല്ലേ?
കിടച്ചിടും ഒരു നാൾ ആ പളുങ്കുപാത്രം
എനിക്കായ് മാത്രം..
അന്നു ഞാനുമീ ഭൂവിൽ ധന്യയായ് മൃതിയsഞ്ഞിടും '....
കന്മദ ശില പോലെ......


up
0
dowm

രചിച്ചത്:ധനലക്ഷ്മി ജി
തീയതി:09-01-2017 08:18:51 PM
Added by :Dhanalakshmy g
വീക്ഷണം:661
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :