പ്രാണനാഥൻ.       
    കല്യാണസൗഗന്ധികം തേടി -
 ഹനുമാന്റെ വാലിൽ കുരുങ്ങി
 കാമിനി പാഞ്ചാലിക്ക് വേണ്ടി
 ത്യാഗം ചെയ്തവൻ ഗദാധാരി.
 
 ദുശാസനൻ തലമുടിയഴിച്ചു
 വലിച്ചിഴച്ചപ്പോൾഭഗവാന്റെ 
 പുഞ്ചിരിയിലുംപാണിഗ്രഹണം
 ചെയ്ത വില്ലാളിവീരൻ അർജുനന്റെ.
 മൗനത്തിലും അപമാനിതയായ
 ദ്രുപതഭൂപതിനന്ദിനിക്കാശ്വാസം
 നൽകിയഭീമസേനേനല്ലേ പഞ്ച-
 പാണ്ഡവരിലേറ്റം സ്‌നേഹമുള്ളവൻ.
 
 
 
      
       
            
      
  Not connected :    |