ഏകലോചനം       
    ഏകലോചനം
 -------------------
 
 ജലമുറങ്ങുന്ന
 ഒരു കടല്‍
 ചുറ്റിലും മരങ്ങള്‍
 നടുവിലൊരു ദ്വീപ്
 മുകളില്‍ കാട്
 പിന്നെ മരുഭൂമി
 അതിനും മുകളില്‍
 കറുത്തൊരു പര്‍വതം
 അവിടെ നിന്നാല്‍
 ആകാശം കാണാം
 നക്ഷത്രങ്ങളെയും....
 ഉള്ളില് ആ കടല് നിറക്കാന്‍
 വെമ്പുന്ന നൊമ്പരങ്ങളുടെ
 തിരയിളക്കം
 ആ കടലിന്‍റെ  അറ്റം
 എന്റെ കരളിന്റെ മുറ്റംവരെ
 അവിടെ നീയിരുന്ന്
 എന്റെ സ്വപനങ്ങളെക്കോര്‍ത്ത്
 ചൂണ്ടയിടുന്നു
 ഹൃദയത്തില്‍ വീണ
 കൊളുത്തിന്‍റെ പിടിയില്നിന്നും
 കുതറിയോടുന്ന
 തിരമാലകളോരോന്നും
 നീന്തി കരകയറി
 താഴേക്ക് താഴേക്ക്
 പെയ്തൊഴിയുന്നു..
 മരണംവരെ
 ഈ കടലുമാത്രം വറ്റില്ലത്രെ !
 
 ശരത് സിത്താര
      
       
            
      
  Not connected :    |