ഒഴുക്ക് - പ്രണയകവിതകള്‍

ഒഴുക്ക് 

ഒഴുക്ക്
---------------

കാത്തിരിപ്പിന്‍റെ പേര്
കടലാണെന്നറിഞ്ഞിട്ടും
മരുഭൂമിയുടെ ദാഹത്തില്‍
ഞാനെന്‍റെ ദിശ മറന്നൊഴുകും

വേലിയിറക്കങ്ങളുപേക്ഷിച്ചുപോയ
മണല്‍ത്തിരകളില്‍ ഇനി
കാലം എഴുതിവെക്കുക
കണ്ണീരിന്‍റെ കണക്കുകളാണ്

ദൂരെ മഴ പെയ്യുന്നുണ്ട്
ഓരോ തുള്ളിയും
കുത്തിയൊലിച്ചോരോ
തോന്നലുകളായി കൈവഴികളിലൂടെ
എന്നിലേക്കുതന്നെ വന്നെത്തുന്നു

മറവിയുടെ കയങ്ങളില്‍
അന്നെന്നെ ഉപേക്ഷിച്ചതാണ് ഞാന്‍
പക്ഷേ നിന്‍റെ ദാഹം....
മണല്‍ക്കാടിന്‍റെ നിരാശകളിലേക്ക്
വീണ്ടുമെന്നെ നയിക്കുന്നു

ഞാനൊഴുകുകയാണ്
നിറങ്ങളും വേഷങ്ങളുമുപേക്ഷിച്ച്
പ്രണയവും പരിഭവങ്ങളും മറന്ന്
നിന്നിലൂടെ തന്നെ
നിന്നിലേക്കു തന്നെ !











ശരത് സിത്താര





up
0
dowm

രചിച്ചത്:ശരത് സിത്താര
തീയതി:14-01-2017 09:24:55 PM
Added by :Sarath Sithara
വീക്ഷണം:253
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :