എനിക്കായ് ഒരുക്കിയ സ്വപ്നം
ഒരു ദിനം ഞാനൊരു സ്വപ്നം കണ്ടു
കണ്ണൻ ഒരു ദിനം വീട്ടിൽ വന്നു
ഒളികണ്ണാൽ എന്നെ ഒന്ന് നോക്കി
ചമ്രം പടിഞ്ഞിരുന്നു കണ്ണൻ
അമ്മയെന്നോതി എന്നെ നോക്കി
കണ്ണനെ തിരിച്ചറിഞ്ഞില്ല ഞാനും
എനിക്കുവേണ്ടി കണ്ണൻ നാമം ചൊല്ലി
ഉണ്ണൂ ഗുരുവായൂരപ്പ കണ്ണാ
ഉണ്ണൂ ഗുരുവായൂരപ്പ കൃഷ്ണ
എന്ന നാമം അന്ന് കണ്ണൻ ചൊല്ലി
ഉറക്കമുണർന്ന ഞാൻ ചോദിച്ചു മെല്ലെ
കണ്ണാ നീ എന്നരികിൽ വന്നോ
ഞാൻ കണ്ട സ്വപ്നം സത്യമാണോ
കണ്ണൻ മറുമൊഴി ചൊല്ലി മെല്ലെ
ഇത് നീ ആരോടും ചൊല്ലരുത്
കണ്ണൻ ഇന്ന് എന്നോട് ചൊല്ലി മെല്ലെ
ഇനി ഇതറിയാൻ ആരേലും ബാക്കിയുണ്ടോ
....
Not connected : |