ഭാരതീയസമ്പത്ത്൨൦൧൬. - തത്ത്വചിന്തകവിതകള്‍

ഭാരതീയസമ്പത്ത്൨൦൧൬. 

അമ്പത്തെട്ടു ശതമാനം സ്വത്തും.
ഒരു ശതമാനത്തിന്റെ കയ്യിൽ
അമർന്നപ്പോൾ ഭാരതമെന്ന
വളരുന്ന രാജ്യം പകലും
രാത്രിയിലും ഒരുപോലെ
ഒരു സാമ്പത്തികനാടകത്തിൽ.

പരിധികളൊന്നുമില്ലാതെ
വമ്പന്മാർ താണ്ഡവമാടുമ്പോൾ
വേലയും കൂലിയുമില്ലാതെ
ചാതുര്വര്ണ്യത്തിനകത്തും പുറത്തും
വൻപറ്റം വേഴാമ്പലുകളേപോലെ
നിയമത്തിന്റെ നെരിപ്പോടുമായ്.

ഭരണഘടനാ വളച്ചൊടിച്
ആധിപത്യത്തിന്റെ മുതൽ
കൂട്ടിയ സമ്പന്നവർഗത്തിനു
ചൂട്ടു പിടിക്കും അധികാരികൾ.




up
0
dowm

രചിച്ചത്:മോഹൻ.
തീയതി:16-01-2017 06:08:38 PM
Added by :Mohanpillai
വീക്ഷണം:88
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :