ഭീഷ്മപ്രതിജ്ഞ - തത്ത്വചിന്തകവിതകള്‍

ഭീഷ്മപ്രതിജ്ഞ 

വീട്ടിലും നാട്ടിലും
ഭീഷ്മ പ്രതിജ്ഞ നടപ്പാക്കി
ആധിപത്യത്തിന്റെ കയറുകൾ
പ്രകൃതിക്കു കൊലക്കയറായ്
ഭൂമിക്കു സർവനാശം വരുത്തി
അന്ത്യകർമങ്ങൾ നടത്തി
പ്രതിഭയായ്,കെടാവിളക്കായ്
ഭാവത്തിൽ ജനത്തിന്റെ
ഇഷ്ടനേതാവായി നെടുനാൾ
അധികാരത്തിൽ വിലസുന്നു
വാത്സല്യ പ്രതിഭയായ്
ആകാശത്തിലെ മഴത്തുള്ളിക്കും
ഹിമവാന്റെ ഉരുകുന്നമഞ്ഞിനും
പുകവെട്ടിമാറ്റിയ വായുവിനും
ഭക്ഷ്യ വിഷത്തിൽ മരിച്ചവർക്കു-
സ്മാരകം പണിഞ്ഞുവീണ്ടുമൊരു
അശ്വമേധം കൊണ്ടാടുവാൻ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:17-01-2017 08:34:14 PM
Added by :Mohanpillai
വീക്ഷണം:75
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :