തകരം. - തത്ത്വചിന്തകവിതകള്‍

തകരം. 

അമ്മയുടെ വിലാപമാരറിയുന്നു
അച്ഛന്റെ വിലാപമാരറിയുന്നു.
മക്കളെങ്ങോ പിരിഞ്ഞുപോകുന്നു
പുതിയൊരുകൂടുകൂട്ടാൻ.

പഴയതിനെ മാറ്റി പ്രതിഷ്ഠിക്കണം
പണ്ടത്തെ ചൂടിന്ന് തണുത്തു.
പുതിയപരമ്പരയും സൗധങ്ങളും.
പണ്ടങ്ങളും വലിയൊരു സ്വപ്നം.

പഴയ രക്തവും.മാംസവും മജ്ജയും
വിരസമായ് ഓർമയിൽ മാത്രം.
മാംസളമല്ല,ഊഷ്‌മളമല്ല
ചാകാനിടംതേടി നടക്കുന്ന
വെറും മനുഷ്യക്കോലങ്ങൾ
ഒരു കഥയുടെ പരിസമാപ്തി.

കിടക്കമുറിയിലെ ആലിംഗനങ്ങൾ
പഴയസ്നേഹബന്ധനങ്ങൾക്കു
പുതിയ വിലങ്ങുകൾ അറിയാതെ-
തീർക്കും ഇന്നത്തെ മരുപ്പച്ചയിൽ.

ഈ ലോകമെത്ര ചെറുതായി
മലകളെല്ലാംഇടിഞ്ഞു
നദികളെല്ലാം വിശമയമായി
കടലിന്റെസ്നേഹമറിയുന്നില്ല
തിരയിലും ഓളത്തിലും
ഒലിച്ചുപോകുന്ന തരിമണൽ പോലെ
തിക്കിലും തിരക്കിലും
പഴയബന്ധങ്ങൾ വെറും കനൽ പോലെ.






up
0
dowm

രചിച്ചത്:മോഹൻ.
തീയതി:17-01-2017 09:18:48 PM
Added by :Mohanpillai
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :