എന്റെ പ്രണയം എന്ന് ജലശ്രീമാന്‍, സാഗര തീരം
ഹാ ക്ഷീരസാഗര സഞ്ചാരിണി നീയെന്‍ മുന്‍പിലൊരു പ്രണയിനിയായിതാ തുളുമ്പി നില്‍പൂ
നിന്റെ മുടിക്കെട്ടില്‍ നിന്നുതിര്‍ന്നു വീഴുമീ പനിനീര്‍പൂവെന്റെ മുന്നിലൊരു ശ്രീരാഗമായി
അറിയുമോ എന്നെ ദാഹശമനിയായി മൃതസന്ജീവനിയായി ക്ഷിതിയുടെ ഉള്ളിലും പിന്നെ നീലാകാശവിതാനമപ്പുറം മേഘാരൂഡനായി ജലമെന്ന നാമധേയത്തില്‍ വസിപ്പൂ
പകലോനു സാക്ഷിയായി പവിത്ര തേയിലയാം താലിയാല്‍ നിന്റെ നെറുകയില്‍ സിന്ദൂരരേണുവാകാം
വായുവില്‍ ഊയലിട്ടു പഞ്ചാരലായനിയില്‍ മുങ്ങി കുളിക്കാം
നൊടിയിട തെല്ലുമ്പോള്‍ ചായയാം മകനെ പുല് കിയുണര്‍ത്താം
ഒന്നിച്ചൊരുമിനീരില്‍ ആറടിമണ്ണിന്‍ ഉടയോനില്‍ അന്തിയുറങ്ങാം
ക്ഷണിപ്പൂ ഞാനീ വ്രതവാഗ്ദാനങ്ങളെല്ലാം നിനക്കായ് സമര്‍പ്പിക്കുമൊരു അടിയാനായ് .
Not connected : |