Karupp - തത്ത്വചിന്തകവിതകള്‍

Karupp 

പ്രഭാതത്തിന്റെ മഞ്ചിമയെക്കാളും
പ്രദോഷത്തിന്റെ ചുവപ്പിനേക്കാളും
കടലിന്റെ നീലിമയേക്കാളും
എനിക്കിഷ്ടം രാവിന്റെ കറുപ്പിനോടാണ്.
ഇരുട്ട്..എങ്ങും ഇരുട്ട്..
വെള്ള കീറാനൊരു താരമോ താരകമോ
വെണ്ണിലാവിന്റെ കിരണങ്ങളോ
എങ്ങുമെത്താത്ത മിന്നാമിനുങ്ങിൻ
ഏകാന്തതയുടെ ചെറുവെട്ടമോ
ഒട്ടുമില്ലാത്ത കറുത്തവാവിന്റെ
ഇരുട്ടിനോടാണെനിക്കു പ്രിയം..


up
0
dowm

രചിച്ചത്:Amrutheswary
തീയതി:19-01-2017 10:49:32 PM
Added by :Amrutheswary
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :