അയ്യപ്പൻ - തത്ത്വചിന്തകവിതകള്‍

അയ്യപ്പൻ 

അയ്യപ്പൻ
ശിരസ്സെനിക്കെന്തിനു തന്നു അയ്യപ്പാ, ഇരുമുടിക്കെട്ടു ചുമക്കാൻ.
മുടിയെനിക്കെന്തിനു തന്നു അയ്യപ്പാ, ജട കെട്ടി വ്രതമെടുത്തീടാൻ.
നെറ്റിത്തടം എനിക്കെന്തിനു തന്നു നിന്റെ വിഭൂതിയണിയാൻ
നയനങ്ങളെന്തിന്നു തന്നു അയ്യപ്പാ നിൻ തിരു വിഗ്രഹം കാണാൻ
കാതുകളെന്തിനു തന്നു അയ്യപ്പശരണം വിളികൾ ശ്രവിക്കാൻ
നാസികയെത്തിനു തന്നു അയ്യപ്പാ കർപ്പൂരഗന്ധം മണക്കാൻ
നാവെനിക്കെന്തിനു തന്നു അയ്യപ്പ ശരണമന്ത്രങ്ങൾ വിളിക്കാൻ
മനമെനിക്കെന്തിനു തന്നു അയ്യപ്പാ നിന്നെയെപ്പോഴും സ്മരിക്കാൻ
ചുണ്ടുകളെന്തിനു തന്നു അയ്യപ്പാ നിൻ പാദ തീർത്ഥം നുണയാൻ
പല്ലുകളെന്തിനു തന്നു അയ്യപ്പാ അപ്പം അരവണതിന്നു രസിക്കാൻ
ഗളമെനിക്കെന്തിനു തന്നു അയ്യപ്പാ രുദ്രാക്ഷ തുളസീ മാലകൾ ചാർത്താൻ
തോളുകളന്തിനു തന്നു അയ്യപ്പാ നിൻ നിവേദ്യങ്ങൾ ചുമക്കാൻ.
കൈകളെനിക്കു നീ തന്നു എന്നും അയ്യനെ കൂപ്പിസ്തുതിക്കാൻ
മാറിടമെന്തിനു തന്നു അയ്യപ്പാ നിൻ മുദ്രയെപ്പോഴുമണിയാൻ.
ത്വക്കെനിക്കെത്തിനു തന്നു അയ്യപ്പാ
പമ്പയിൽ നീരാടിക്കോൾമയിർക്കൊള്ളാൻ
പാദങ്ങളെന്തിനു തന്നു അയ്യപ്പാ പടി പതിനെട്ടും ചവിട്ടാൻ
ദേഹമെനിക്കു നീ തന്നു അയ്യപ്പാ സാഷ്ടാംഗം വീണു നമിക്കാൻ
നിൻ തിരുനാമം ജപിച്ച് നിൻ തിരു വിഗ്രഹം കണ്ട്
തത്വമസിതത്വമുൾക്കൊള്ളുവാനായ് ഓടിയണയുന്ന ഞങ്ങൾ:


up
0
dowm

രചിച്ചത്:Neelakantan T R
തീയതി:20-01-2017 12:26:38 PM
Added by :Neelakantan T.R
വീക്ഷണം:96
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :