അപരഭാഷ
അപരഭാഷ.
പ്രഭാഷണം നടക്കുന്നു;
ഉച്ഛഭാഷിണിയിലൂടെ.....
മണിക്കൂറുകളോളം അതുനീളുന്നു.
അതിഥി ചോദിച്ചു.
നിങ്ങൾ ദിവസങ്ങളോളം എങ്ങനെ സഹിക്കുന്നു?
എനിക്ക് അവർ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ലല്ലൊ.
എനിക്ക് അത് വെറും ശബ്ദം മാത്രം.
ഇടിവെട്ടു പോലെ അല്ലെങ്കിൽ
വെടിക്കെട്ടുപോലെ
പ്രഭാഷകനെ ഞാൻ അറിയുന്നില്ല, പ്രഭാഷണവും.
ഞാൻ ഒന്നു മാത്രം അറിയുന്നു
എന്നുള്ളിലെ മൗനം.
Not connected : |