നിവേദ്യങ്ങൾ
യശസ്സിന്ടെ താ(മപ(തങ്ങൾ
ഏകിടേണ്ടെനിക്കു നീ
അറിവിന്ടെ പന്ഥാവിലെ
ധൂളികൾ മതിയാകും
അവസാന വരവും നൽകി
കൈയ്യൊഴിഞ്ഞൊരാ ദൈവം
അമ്പലമതിൽ ചാരി
അതിയായ് കിതയ്ക്കുന്നു
കനക്കും കൊട്ടും മേളവും പാട്ടുംകേട്ടു
നിൽക്കുവാനായെനിക്കില്ലല്ലോ സമയവും
ഉദിക്കും മുമ്പേ പോയി ഞാനുണർത്തട്ടെ വീണ്ടും
വിരിയാനായ് കൊതിക്കുന്ന ജീവിത പുഷ്പങ്ങളെ
Not connected : |