എന്താണു ഞാനിങ്ങനെ
എന്താണു ഞാനിങ്ങനെ?
എന്താണു ഞാനിങ്ങനെ?
എന്നോടു തന്നെ ചോദിപ്പൂ നാളേറയായ്
അടുക്കും തോറും അകലുന്നു ഞാൻ തനിയേ
അകലങ്ങളിലാണെൻ മനമെപ്പോഴും
കനക്കുമുള്ളത്തിന്ടെ ഭാരവും വഹിച്ചു ഞാൻ
കടലാസെടുക്കവേ അറിവൂ നീയാണുള്ളിൽ
പിറവിതൻ വേദനയാണിതെന്നറിവൂ ഞാൻ
കടലാസിൽ കൈകാലിട്ടടിച്ചു കളിക്കുന്നു
നോവേറിയെൻ മനം പെറ്റിട്ട കവിതകൾ
Not connected : |