ഒരാൾ മാത്രം - തത്ത്വചിന്തകവിതകള്‍

ഒരാൾ മാത്രം 

ദുഃഖസത്യങ്ങളെ!
മറികടക്കാൻ മാർഗമില്ലാതെ,
സൂര്യനില്ലാത്ത ഇരുണ്ട-
മേഘത്തിലെ പുകച്ചിൽ പോലെ
അന്തരാത്മാവിലെ രംഗങ്ങൾ.

അശ്രുകണങ്ങളില്ലാതെ
ഉള്ളിലൊരു ഗദ്ഗദം മാത്രം.
ഒറ്റയ്ക്കു വിതുമ്പുന്ന സന്ധ്യകൾ
സൗന്ദര്യബോധം നഷ്ടപ്പെട്ട-
ഒറ്റയീ രക്ഷിതാവിന്റെ
പുതിയ ഗർജ്ജനത്തിൽ
മാറ്റുരച്ച വയ്യാതെ
വില കുറഞ്ഞൊരു
അസ്തമന സൂര്യനെപ്പോലെ.

ഏകാന്തത മാത്രം
തിരുനട തുറന്നവനില്ല.
ആരാധകനില്ല
ആരാധിച്ചവരില്ല.
വളർന്നു പന്തലിച്ചവരും
എങ്ങോ മറഞ്ഞു കൂട് കൂട്ടാൻ
അവശേഷിച്ചത് വെറും.
സങ്കടങ്ങൾമാത്രം.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:21-01-2017 05:41:59 PM
Added by :Mohanpillai
വീക്ഷണം:168
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :