അമ്മയാവാതെ അമ്മയാവുന്നവർ  - മലയാളകവിതകള്‍

അമ്മയാവാതെ അമ്മയാവുന്നവർ  

അമ്മേ എന്നൊരു വിളിക്കായി കൊതിച്ചല്ലേ
ദൈവമേ എന്ന് കരയാതെ കരയുന്നിവർ
പാല്പുഞ്ചിരിയും കുഞ്ഞിക്കാലുകളും മാത്രമല്ലേ
ദിനവും സ്വപ്നം കാണുന്നിവർ
മക്കളേ എന്നല്ലേ നിശബ്ദമായ് നിലവിളിക്കുന്നിവർ
സ്വപ്നങ്ങളിൽ മാത്രം പ്രസവിച്ചു മുലയൂട്ടുന്നിവർ
ഒന്പതു മാസം എന്ന പെരുപ്പിച്ച കണക്കിന് മുൻപിൽ
ഒൻപതു ഒൻപതു കോടി മാസങ്ങൾ
നെഞ്ചിൽ ചുമക്കാമെന്നു പറയാതെ പറയുന്നവർ
മാതൃസ്നേഹത്തിന്റെ അടഞ്ഞ വാതിൽപിറകിൽ
ഹൃദയം പിടയാതെ പിടയുന്നവർ
മക്കളേ .......
നോക്കണം നിങ്ങൾ ഇവരെയും
അറിയണം ഈ നെഞ്ചിലെ സ്നേഹത്തെയും
അമ്മയാവാതെ അമ്മയാവുന്ന അമ്മമനസ്സുകളേ
നിങ്ങൾ അറിയുമോ ഇവരെ? ഇല്ല .....
നിങ്ങൾക്കു ചുറ്റും അമ്മമാരുണ്ട്
ബന്ധങ്ങളുടെ.. രക്തത്തിന്റെ മതിലുണ്ട്
മാതൃസ്നേഹത്തിന്റെ ഉൽകൃഷ്ട സാഹിത്യമുണ്ട്
ഈ ലോകവും വളർന്നു കൂടെയുണ്ട്
ഇവിടെ.......
ഗദ്ഗദങ്ങളിൽ തല വച്ചുറങ്ങുന്ന
ഈ അമ്മമാർക്ക് സ്നേഹിക്കാൻ
തലോടുവാൻ കൊഞ്ചിക്കുവാൻ
ഇവരുടെ തന്നെ സ്വപ്നങ്ങൾക്ക് ജീവൻ വക്കണം
ആ കുഞ്ഞിക്കാലുകൾ ചുറ്റും ഓടി നടക്കണം
ദൈവം മിഴി തുറക്കണം
ഇവരും അമ്മമാരാവട്ടെ
ഇവരും ഭാഗ്യവതികൾ എന്ന് വാഴ്ത്തപ്പെടട്ടെ


up
0
dowm

രചിച്ചത്:പൊന്നു ജ്വാല
തീയതി:23-01-2017 09:16:21 AM
Added by :Ponnujwala
വീക്ഷണം:187
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :