എന്റെ ഇന്നലെകൾ  - മലയാളകവിതകള്‍

എന്റെ ഇന്നലെകൾ  

ഒരു നെടുപാതയുണ്ടെൻ മൻകുടിലിനു നേരെ -
യിരുവശവും തണുത്ത കാറ്റേറ്റ് തലയാട്ടി
പൊന്നിൽ ചിരിച്ചു നിൽക്കുന്നൊരു
കൂട്ടം നെല്കതിരുകളുണ്ടേ !.

ഒറ്റമുറിയിൽ മഞ്ഞവെളിച്ചം പരത്തി -
റാന്തൽ വിളക്കുണ്ടേ !
പുഞ്ചിരിതൂകി തൂവെള്ള ചോറും രസവും പുളിയിട്ട -
പുഴമീൻ ചാറുമായിയെൻ പ്രിയതമയുണ്ടെ !

വിലക്കണച്ചു പിന്നെ നിറഞ്ഞ രാത്രീയിൽ
ചുടുനിശ്വാസങ്ങൾ പങ്കുവച്ചങ്ങനെ
ഗാഢനിദ്രയിലാഴ്ന്നുറങ്ങുബോൾ -
മുറ്റത്തെ ചെമ്പരന്തി കൂട്ടങ്ങൾ പരസ്പരം
കാതിൽ കിന്നാരം പറഞ്ഞു തലയാട്ടുന്നെ !


up
0
dowm

രചിച്ചത്:ladarsha
തീയതി:24-01-2017 10:32:12 AM
Added by :ladarsha
വീക്ഷണം:306
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :