ഫലകം
ഫലകം
ഒരു പലക
അതിലൊരു വികലമാം ചിത്രം
അതു മായ്ച്ചു
പിന്നീടൊരുത്തൻചെളി വാരി വിതറി
അതു മായ്ച്ചു
പല വിധം ചായങ്ങൾ ചിതറിപ്പതിപ്പിച്ചു
അതു മായ്ച്ചു
വന്നവർ, പോയവർ
എല്ലാരുമൊറ്റക്കും ഒരുമിച്ചും പലതും
വരച്ചിട്ടു പലകയിൽ
അർത്ഥശൂന്യങ്ങളാം ജൽപ്പനങ്ങൾ,
വിടുവരകൾ, വികൃതികൾ
അതു മായ്ച്ചു
നേരമോ സായന്തനത്തോടടുത്തു
പലകയിൽ പലരും പലതും വരക്കു മിനി
അതു മായ്ക്കലാണോ എന്റെ ജോലി?
ഇനിയൊന്നിരിക്കട്ടെ, കണ്ണടക്കട്ടെ
അകതാരിൽ പലകയിൽ
തെളിയും പ്രകാശത്തിൽ
ഒരു ബിന്ദു മാത്രം....
ആ ബിന്ദുവിൽ ഞാൻ ലയിച്ചിടട്ടെ!
Not connected : |