മോചനം. - തത്ത്വചിന്തകവിതകള്‍

മോചനം. 

അവസാനവിചാരണക്കവൾ
ബന്ധമവസാനിപ്പിക്കാൻപോകുന്നു.
പണവുംസ്വർണവും നഷ്ടമായി
വില്പനച്ചരക്കാകും മുന്പു-
ജീവൻ രക്ഷക്കായി രക്ഷപെട്ടു
ലോകമറിയാത്ത സങ്കടങ്ങൾ വേറെയും.

ഒപ്പമൊരു പെൺകുഞ്ഞും ജാതകം
പാപ്പാക്കും കുടുംബത്തിനും മോശം.
വിൽക്കണം, കൊല്ലണം വിലാപമായ്‌
സ്വന്തം അച്ഛന്റെവീട്ടുകാർ,ഇപ്പോഴുമാ-
കുഞ്ഞ്എനിക്ക്,"അച്ഛനില്ലന്നു"കരഞ്ഞുമാറി
പിന്നാമ്പുറത്തെങ്ങോ ഒളിക്കും കണ്ണുനീരിൽ.

നല്ലതൊക്കെയാഘോഷിക്കും
വിലപിടിപ്പുള്ള മനുഷ്യ ബന്ധം.
ഒന്നിച്ച സമയമോർത്തവൾ
കരഞ്ഞു, ഇനിയുള്ളജീവിതം
ജീവന്റെ പൊക്കിൾ മുറിച്ചുണ്ടയൊരീ
പിഞ്ചുകുഞ്ഞിനു വേണ്ടിമാത്രം.





up
0
dowm

രചിച്ചത്:മോഹൻ,
തീയതി:25-01-2017 09:34:45 PM
Added by :Mohanpillai
വീക്ഷണം:104
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :