തത്വമസി  - പ്രണയകവിതകള്‍

തത്വമസി  

ഞാൻ ഞാനാണ്‌. ഞാൻ ഞാനല്ലായെന്നു ബോധ്യമാവുന്ന നാൾ ഞാൻ നിന്റേതു മാത്രമാകും.

പിന്നെ നീയാണ് ഞാൻ.

നമ്മൾ ഒന്നാകട്ടെ...

നാം ഒന്നാവാൻ നമുക്ക് ഒന്നിക്കാൻ ഈ പ്രപഞ്ചം തീർക്കട്ടെ നമുക്ക് സപ്രമഞ്ചങ്ങൾ..

ഞാൻ നീയും നീ ഞാനും ആകുന്ന ആ ഇരവിൽ ഭൂമി കുലുങ്ങും മട്ടിൽ പേമാരി പെയ്യട്ടെ,
മല മുകളിലെ കല്ലുകൾ മണ്ണിൽ താളം ചവിട്ടി താഴേക്ക് താഴേക്ക് പതിക്കട്ടെ...
ആഞ്ഞു വീശുന്ന കാറ്റിൽ ആടിയുലയുന്ന മരങ്ങൾ നമ്മിൽ അസൂയ പൂണ്ട് ചിറകൊടിഞ്ഞു മരിക്കട്ടെ

രതിയുടെ മറുകര എത്തീടുമ്പോൾ കാറ്റും കോളും അണയുമ്പോൾ ഞാൻ നിന്റെ കാതിൽ നനുത്തൊരുമ്മയാൽ മൊഴിയും തത്വമസി.

തത്വമസിയുടെ മൂർദ്ധന്യതയിൽ നിശ്ചലമാകട്ടെ പ്രപഞ്ചം...


up
0
dowm

രചിച്ചത്:സുദേവ് ഇടയാടിക്കുഴി
തീയതി:30-01-2017 12:07:27 AM
Added by :sudhev
വീക്ഷണം:230
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :