പ്രതിമകൾ
പ്രതിമകൾ
അദ്ദേഹം ഒന്നും സംസാരിച്ചിരുന്നില്ല
വളരെയധികം പ്രതിമകൾ
നഗരത്തിന്റെ നാനാഭാഗത്തും
ഉണ്ടാക്കി പ്രതിഷ്ടിച്ചു.
ഒരു പ്രഭാതത്തിൽ സ്ഥലം വിട്ടു.
നൂറ്റാണ്ടുകൾക്കു ശേഷം തിരികെ വന്നപ്പോൾ
പ്രതിമകളൊന്നും അവിടെയില്ലായിരുന്നു.
എല്ലാം അടിച്ചുടക്കപ്പെട്ടിരിക്കുന്നു
ചിലതിന്റെ തറക്കല്ലു മാത്രം അവശേഷിച്ചു
അദ്ദേഹം ചോദിച്ചു പ്രതിമകൾക്കെന്തു പറ്റി?
ആരാണിവ നശിപ്പിച്ചത്?
ഒരാൾ പറഞ്ഞു
അവ ആ കാലഘട്ടത്തിനു അനുയോജ്യമല്ലായിരുന്നു.
അവയുടെ സ്ഥാനം ഇപ്പോഴാണ്!
ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ജനം
ശില്പത്തേയും ശില്പിയേയും ആരാധിക്കുമായിരുന്നു.
എങ്കിൽ ഞാൻ കുറച്ചു പുതിയ പ്രതിമകൾ ഉണ്ടാക്കാം
ആ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി
ഒരാൾ പറഞ്ഞു.
വേണ്ട! നിങ്ങൾ വേഗം പോയ് ക്കോളൂ.
നിങ്ങളുണ്ടാക്കുന്ന പുതിയ പ്രതിമകളും
അടിച്ചുടക്കപ്പെടും,
ഭാവിതലമുറക്ക് പരിതപിക്കുവാൻ വേണ്ടി!
Not connected : |